Monday, October 31, 2011

ചൈനയുടെ വൈദ്യുത വാഹനം: ബി.വൈ.ഡി ഇ 6 
Posted on: 27 Oct 2011




ബെയ്ജിങ്: ചൈനയിലെ വാഹന നിര്‍മ്മാതാവായ ബി.വൈ.ഡി പൂര്‍ണ്ണമായും വൈദ്യുതികൊണ്ട് ഓടുന്ന വാഹനം ഇ സിക്‌സ് പുറത്തിറക്കി. അഞ്ചുപേര്‍ക്ക് യാത്രചെയ്യാവുന്ന ക്രോസ് ഓവര്‍ വിഭാഗത്തില്‍പ്പെട്ട വാഹനത്തിന് കരുത്ത് പകരുന്നത് 75 കിലോവാട്ട് വൈദ്യുത മോട്ടോറും ലിഥിയം അയണ്‍ ബാറ്ററിയുമാണ്. ഒരുതവണ ചാര്‍ജ്ജു ചെയ്താല്‍ 300 കിലോമീറ്റരര്‍ ദൂരംവരെ സഞ്ചരിക്കാം. ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജു ചെയ്യാന്‍ 40 മിനിറ്റ് സമയം മതിയെന്ന് നിര്‍മ്മാതാക്കളായ ബി.വൈ.ഡി അവകാശപ്പെടുന്നു.



മണിക്കൂറില്‍ 140 കിലോമീറ്ററാണ് ഇ സിക്‌സിന്റെ പരമാവധി വേഗം. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മാണം തുടങ്ങിയ വാഹനം ബുക്കുചെയ്തവര്‍ക്ക് ഉടന്‍ നല്‍കിത്തുടങ്ങും. 46,800 ഡോളറാണ് (23.37 ലക്ഷം രൂപ) വില. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെക്കാള്‍ ഇ സിക്‌സിന് 75 ശതമാനം യാത്രാചിലവ് കുറവാണെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.



ചൈനയിലെ വാഹന നിര്‍മ്മാണ കമ്പനിയായ ബി.വൈ.ഡിയില്‍ അമേരിക്കന്‍ നിക്ഷേപകനായ വാറന്‍ ബുഫെയ്ക്ക് 10 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. റീച്ചാര്‍ജ്ജബില്‍ ബാറ്ററി നിര്‍മ്മാതാക്കളായ ബി.വൈ.ഡി കമ്പനി ലിമിറ്റഡിന്റെ സഹോദര സ്ഥാപനമാണ് ബി.വൈ.ഡി ഓട്ടോ. 2003 ല്‍ തുടങ്ങിയ സ്ഥാപനം നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്ക് ചൈനയില്‍ വന്‍ വില്‍പ്പനയാണുള്ളത്.

No comments:

Post a Comment